ആര്‍എസ്എസ് പ്രവര്‍ത്തകന് പൊള്ളലേറ്റ സംഭവം; സമഗ്രാന്വേഷണം നടത്തണം: എസ്ഡിപിഐ
തരുവണ: തരുവണ തൊണ്ണമ്പറ്റ കുന്നുമ്മല്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ആര്‍എസ്എസ് ശാരീരിക് ശിക്ഷകിന് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നും എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി.
ഗ്യാസില്‍ നിന്ന് പൊള്ളലേറ്റതാണെന്ന് പറയുമ്പോഴും ഗവണ്മെന്റ് ആശുപത്രികളില്‍ ചികിത്സ തേടാതെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. സ്‌ഫോടക വസ്തുവിന്റെ പരിശീലനത്തിനിടെയോ നിര്‍മാണത്തിന്റെയിടയോ ആണ് പൊള്ളലേറ്റിട്ടുള്ളതെന്ന് പാര്‍ട്ടി സംശയിക്കുന്നു.അത് കൊണ്ട് തന്നെ പോലീസ് അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും സത്യം വെളിച്ചത്തു കൊണ്ട് വരണമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷംസുദ്ദീന്‍ സി എച്ച് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുസ്തഫ കെ, മോയി, അയ്യൂബ്, മുനീര്‍ പി തുടങ്ങിയവര്‍ പങ്കെടുത്തു.