കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടി

ചെമ്മാമുക്ക് നീതി നഗറില്‍ സാവിത്രി അമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാവിത്രിയമ്മയുടെ മകന്‍ സുനിലിനെ കൊല്ലം ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു.

Update: 2019-10-13 06:50 GMT

കൊല്ലം: കൊല്ലത്ത് യുവാവ് അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെമ്മാമുക്ക് നീതി നഗറില്‍ സാവിത്രി അമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാവിത്രിയമ്മയുടെ മകന്‍ സുനിലിനെ കൊല്ലം ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലെ കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന സുനിലിന്റെ സുഹൃത്ത് കുട്ടന്‍ ഒളിവിലാണ്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സെപ്റ്റംബര്‍ അഞ്ചിനാണ് സാവിത്രിയമ്മയെ കാണാതായത്. തുടര്‍ന്ന് സെപ്റ്റംബര്‍ 12നാണ് സാവിത്രിയമ്മയുടെ മകള്‍ പോലിസില്‍ പരാതി നല്‍കുന്നത്. രണ്ടര ലക്ഷം രൂപയ്ക്ക് വേണ്ടി വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് മകന്‍ നിരന്തരമായി സാവിത്രിയമ്മയെ ഉപദ്രവിക്കാറുള്ളതായി മകള്‍ പറഞ്ഞു. മറ്റൊരു കൊലപാതകക്കേസില്‍ പ്രതിയായ സുനിലിനെ ചോദ്യം ചെയ്തതിലൂടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Tags: