മമത ബാനര്‍ജി രാജി സമര്‍പ്പിച്ചു; പുതിയ മന്ത്രിസഭ രൂപീകരണ നടപടികള്‍ ഉടന്‍

മെയ് അഞ്ചിന് മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

Update: 2021-05-03 13:50 GMT

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിനു പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. പുതിയ മന്ത്രിസഭ രൂപീകരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മെയ് അഞ്ചിന് മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

നന്ദിഗ്രാമിലെ ഫലപ്രഖ്യാപനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ മമത സുപ്രിംകോടതിയെ സമീപ്പിച്ചിരുന്നു. 1700 വോട്ടിന് ബിജെപിയുടെ സുവേന്ദു ബാനര്‍ജി ജയിച്ചെന്നായിരുന്നു കമ്മീഷന്റെ പ്രഖ്യാപനം. നന്ദിഗ്രാമില്‍ റീക്കൗണ്ടിങ് പ്രഖ്യാപിക്കുകയാണെങ്കില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് റിട്ടേണിങ് ഓഫിസര്‍ പറഞ്ഞതായി മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ വരെ തന്റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചതാണ്. എന്നാല്‍ പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞതെന്നും മമത വ്യക്തമാക്കിയിരുന്നു.

Tags:    

Similar News