മുസ്‌ലിം സമുദായാംഗങ്ങളുടെ വോട്ടവകാശം റദ്ദാക്കി അവരെ രണ്ടാംകിട പൗരന്‍മാരാക്കുക: ബിഹാര്‍ ബിജെപി എംഎല്‍എ

1947ല്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ മുസ്‌ലിം സമുദായത്തിന് പാകിസ്താന്‍ എന്ന രൂപത്തില്‍ ഒരു തുണ്ട് ഭൂമി നല്‍കി. അവര്‍ അവിടെ പോകേണ്ടതായിരുന്നു. അവരെ ഈ രാജ്യത്ത് തങ്ങള്‍ക്ക് ആവശ്യമില്ല'-താക്കൂര്‍ പറഞ്ഞു.

Update: 2022-02-25 04:28 GMT

പട്‌ന: മുസ്‌ലിം സമുദായത്തിനെതിരേ പ്രകോപന പരാമര്‍ശവുമായി ബിഹാറിലെ ബിജെപി എംഎല്‍എ. മുസ്‌ലിം സമുദായാംഗങ്ങളുടെ വോട്ടവകാശം പിന്‍വലിക്കണമെന്ന് ബിഹാറിലെ ബിജെപി എംഎല്‍എ ഹരി ഭൂഷണ്‍ താക്കൂര്‍ ആവശ്യപ്പെട്ടത്.

മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ അവകാശങ്ങള്‍ നല്‍കണമെന്ന എഐഎംഐഎം നേതാവ് അക്തറുല്‍ ഇമാമിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഇയാള്‍.

1947ല്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ മുസ്‌ലിം സമുദായത്തിന് പാകിസ്താന്‍ എന്ന രൂപത്തില്‍ ഒരു തുണ്ട് ഭൂമി നല്‍കി. അവര്‍ അവിടെ പോകേണ്ടതായിരുന്നു. അവരെ ഈ രാജ്യത്ത് തങ്ങള്‍ക്ക് ആവശ്യമില്ല'-താക്കൂര്‍ പറഞ്ഞു.

'അവര്‍ (മുസ്‌ലിംകള്‍) ജനസംഖ്യ വര്‍ധിപ്പിക്കുകയും ഇന്ത്യയെ ഒരു മുസ് ലിം രാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുക്കുകയും ചെയ്യുന്നു. എല്ലാ രാജ്യത്തെയും ഇസ്‌ലാമിക രാഷ്ട്രമാക്കാനുള്ള അജണ്ട മുസ്‌ലിം നേതാക്കള്‍ക്കുണ്ട്. അത് സംഭവിക്കാന്‍ നമുക്ക് അനുവദിക്കാനാവില്ല. അതിനാല്‍ അവരില്‍ നിന്ന് വോട്ടവകാശം പിന്‍വലിച്ച് അവരെ രണ്ടാംതരം പൗരന്മാരാക്കണമെന്ന് തങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താക്കൂര്‍ പറഞ്ഞു. രാജ്യത്ത് അവരെ ന്യൂനപക്ഷമായാണ് കണക്കാക്കുന്നതെന്നും ഠാക്കൂര്‍ പറഞ്ഞു.

'മുസ്‌ലിം സമുദായത്തിന് ഉപയോഗിക്കുന്ന ന്യൂനപക്ഷം എന്ന പദം ഭരണഘടനയെ പരിഹസിക്കുന്നതാണെന്ന് താന്‍ പറയും. അവര്‍ ന്യൂനപക്ഷങ്ങളല്ല. അവരുടെ ജനസംഖ്യ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്'-അദ്ദേഹം പറഞ്ഞു.

Tags:    

Similar News