ബിജെപിയുടെ പ്രൊമോഷണൽ ടീഷർട്ട് ധരിച്ച് മഹാരാഷ്ട്രയിൽ കർഷകൻ ആത്മഹത്യ ചെയ്തു

നമ്മുടെ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാം എന്ന അടിക്കുറിപ്പോടെയുള്ള ബിജെപി ടി ഷർട്ട് ധരിച്ചിരുന്നു. മഹാരാഷ്ട്ര തൊഴിൽ മന്ത്രി സഞ്ജയ് കുട്ടെയാണ് ജൽഗാവ് നിയമസഭാ സീറ്റിൽ നിന്നുള്ള സിറ്റിംഗ് എം‌എൽ‌എയും.

Update: 2019-10-14 09:54 GMT

മുംബൈ: ബിജെപിയുടെ പ്രൊമോഷണൽ ടീഷർട്ട് ധരിച്ച് മഹാരാഷ്ട്രയിൽ കർഷകൻ ആത്മഹത്യ ചെയ്തു. ഒക്ടോബർ 21ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഉപയോഗിക്കുന്ന ടീഷർട്ട് ധരിച്ചാണ് ഞായറാഴ്ച രാവിലെ ഒരു കർഷകൻ ആത്മഹത്യ ചെയ്തത്.

മഹാരാഷ്ട്രയിലെ ബുൾദാന ജില്ലയിൽ താമസിക്കുന്ന 38 കാരനായ കർഷകൻ രാജു തൽ‌വെയറാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 ഓടെ ഷെഗാവ് താലൂക്കിലെ ഖട്ഖെഡിലുള്ള വീട്ടിന് സമീപത്തെ മരത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നമ്മുടെ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാം എന്ന അടിക്കുറിപ്പോടെയുള്ള ബിജെപി ടി ഷർട്ട് ധരിച്ചിരുന്നു. മഹാരാഷ്ട്ര തൊഴിൽ മന്ത്രി സഞ്ജയ് കുട്ടെയാണ് ബിജെപി സ്ഥാനാർത്ഥിയും ജൽഗാവ് നിയമസഭാ സീറ്റിൽ നിന്നുള്ള സിറ്റിംഗ് എം‌എൽ‌എയും.

ശക്തമായ വിജയത്തോടെ തങ്ങൾ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ബിജെപി-ശിവസേന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനിടയിലാണ് കർഷക ആത്മഹത്യ ചൂടേറിയ ചർച്ചയായി മാറിയിരിക്കുന്നത്. കോൺഗ്രസും എൻസിപിയും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 16,000 കർഷകർ ആത്മഹത്യ ചെയ്തുവെന്ന കണക്കുകൾ നിരത്തി പറഞ്ഞ് സർക്കാരിനെതിരായ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. 

Tags:    

Similar News