മഹാരാഷ്ട്ര: ബിജെപി നാടകം പൊളിയുന്നു; അജിത് പവാറിനൊപ്പം ഉണ്ടായിരുന്ന ഒരു എംഎല്‍എ കൂടി തിരിച്ചെത്തി

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് 165 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

Update: 2019-11-24 06:28 GMT

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി കുതന്ത്രങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. അജിത് പവാറിനൊപ്പം ഉണ്ടായിരുന്ന നാല് വിമതരില്‍ ഒരാള്‍ കൂടി എന്‍സിപി കൂടാരത്തിലേക്ക് തിരികെയെത്തി.

മഹാരാഷ്ട്രയിലെ ഫഡ്‌നവിസ് സര്‍ക്കാരിനെതിരായ റിട്ട് ഹര്‍ജി വാദം കേള്‍ക്കുന്നതിന് തൊട്ടുമുന്‍പാണ് ഇത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് 165 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ബിജെപിക്കെതിരായ സംയുക്ത നീക്കത്തിന്റെ ചര്‍ച്ചകള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍, രാവിലെ ശരദ് പവാറിന്റെ വസതിയിലേക്കെത്തിയിരുന്നു. അതേസമയം, അനുനയ നീക്കവുമായി മുതിര്‍ന്ന എന്‍സിപി നേതാവും എംഎല്‍എയുമായ ദിലീപ് വല്‍സേ പാട്ടീല്‍, അജിത് പവാറിനെ സന്ദര്‍ശിച്ചു.




Tags:    

Similar News