വിസ തട്ടിപ്പിനിരയായ പതിനായിരങ്ങള്‍ക്ക് കുവൈത്ത് സര്‍ക്കാരിന്റെ കാരുണ്യം

മനുഷ്യക്കടത്തിന്റെ ഇരകളെന്ന നിലയില്‍ മാനുഷിക പരിഗണ വെച്ചാണ് പിടിയിലായ തൊഴിലാളികളെ നാടുകടത്തേണ്ടതില്ലെന്നു താമസകാര്യ വകുപ്പ് തീരുമാനിച്ചത്. താമസ നിയമം ലംഘിച്ചതിനുള്ള പിഴ അടച്ചു രേഖകള്‍ ശരിയാക്കിയാല്‍ ഇവര്‍ക്ക് കുവൈത്തില്‍ തുടരാം.

Update: 2019-03-30 07:29 GMT

കുവൈത്ത്: വിസാ തട്ടിപ്പിനിരയായി കുവൈത്തിലെത്തിയ വിവിധ രാജ്യക്കാരായ പതിനായിരത്തോളം തൊഴിലാളികളെ മന്ത്രാലയം നാടുകടത്തലില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ക്ക് പിഴ അടച്ചശേഷം പുതിയ തൊഴിലിടം കണ്ടെത്താനും അധികൃതര്‍ അനുമതി നല്‍കി.

വ്യാജ കമ്പനിയുടെ പേരില്‍ നല്‍കിയ വിസയിലാണ് പതിനായിരത്തോളം തൊഴിലാളികളെ മനുഷ്യക്കടത്തു സംഘം കുവൈത്തിലെത്തിച്ചത്. ആറു കുവൈത്തികള്‍ ഉള്‍പ്പെടുന്ന സംഘമാണ് മനുഷ്യക്കടത്തിന് നേതൃത്വം നല്‍കിയതെന്നാണ് സംശയം. ഇവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

മനുഷ്യക്കടത്തിന്റെ ഇരകളെന്ന നിലയില്‍ മാനുഷിക പരിഗണ വെച്ചാണ് പിടിയിലായ തൊഴിലാളികളെ നാടുകടത്തേണ്ടതില്ലെന്നു താമസകാര്യ വകുപ്പ് തീരുമാനിച്ചത്. താമസ നിയമം ലംഘിച്ചതിനുള്ള പിഴ അടച്ചു രേഖകള്‍ ശരിയാക്കിയാല്‍ ഇവര്‍ക്ക് കുവൈത്തില്‍ തുടരാം. പുതിയ തൊഴിലിടം കണ്ടെത്തി വിസ മാറാനും തൊഴിലാളികളെ അനുവദിക്കും. താമസകാര്യ വകുപ്പ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ താമസകാര്യ ഡയറക്ടര്‍റേറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജഹ്‌റ വ്യവസായ മേഖലയിലും നയീം സ്‌ക്രാപ്പ് യാര്‍ഡ് പരിസരത്തും നടത്തിയ പരിശോധനയില്‍ മുന്നൂറ്ററോളം പേര്‍ പിടിയിലായി. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന തുടരാനും പിടിയിലാകുന്ന നിയമ ലംഘകരെ നേരിട്ട് നാടുകടത്താനും ആഭ്യന്ത്ര മന്ത്രിയുടെ നിര്‍ദേശമുള്ളതായാണ് വിവരം.


Tags:    

Similar News