സെക്രട്ടറിയേറ്റ് അനക്‌സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട് ഉടന്‍ സ്ഥാപിക്കണം: എസ്ഡിപിഐ

മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, വികസന മുരടിപ്പ്, സര്‍ക്കാര്‍ പദ്ധതികളിലെ അവഗണന, ആരോഗ്യ സംവിധാനങ്ങളുടെ കുറവ് തുടങ്ങിയവ പരിഹരിക്കുവാന്‍ സെക്രട്ടറിയേറ്റ് അനക്‌സ് കോഴിക്കോട് സ്ഥാപിക്കല്‍ അനിവാര്യമാണ്.

Update: 2021-10-23 08:20 GMT

കോഴിക്കോട്: സെക്രട്ടറിയേറ്റ് അനക്‌സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട് ഉടന്‍ സ്ഥാപിക്കണമെന്ന് എസ്ഡിപിഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, വികസന മുരടിപ്പ്, സര്‍ക്കാര്‍ പദ്ധതികളിലെ അവഗണന, ആരോഗ്യ സംവിധാനങ്ങളുടെ കുറവ് തുടങ്ങിയവ പരിഹരിക്കുവാന്‍ സെക്രട്ടറിയേറ്റ് അനക്‌സ് കോഴിക്കോട് സ്ഥാപിക്കല്‍ അനിവാര്യമാണ്.

എന്‍ഡോ സള്‍ഫാന്‍ ഇരകള്‍, വയനാട്ടിലെ ആദിവാസികള്‍, ഭൂരഹിതര്‍, കെ.റെയില്‍, ദേശീയ പാത വികസനം തുടങ്ങി വിവിധ കാര്യങ്ങളില്‍ ഇരകളാക്കപ്പെട്ടുന്നവര്‍ക്കും, മലബാറിന്റെ വികസനത്തിനായി പരിശ്രമിക്കുന്നവര്‍ക്കും എറണാകുളത്ത് പോയി നിയമ പോരാട്ടം നടത്തുവാന്‍ സാധിക്കുന്നില്ല. ഹൈക്കോടതിയുടെ ബെഞ്ച് കോഴിക്കോട് സ്ഥാപിക്കല്‍ അനിവാര്യമാണ്. 2010 മുതല്‍ പാര്‍ട്ടി ഇതിനായി സമരങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. യാഥാര്‍ത്ഥ്യമാവുന്നത് വരെ ശക്തമായ പ്രക്ഷോഭങ്ങളും നിയമ പോരാട്ടങ്ങളും സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം എസ് പി അമീര്‍ അലി, ജില്ല വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, ജില്ല ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി, ജില്ല സെക്രട്ടറിമാരായ കെ പി ഗോപി, പി ടി അഹമ്മദ്, കെ ഷെമീര്‍, നിസാം പുത്തൂര്‍, ജില്ല ട്രഷറര്‍ ടി കെ അസീസ് മാസ്റ്റര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ എഞ്ചിനിയര്‍ എം എ സലീം, സലീം കാരാടി, പി ടി അബ്ദുല്‍ ഖയ്യൂം, മണ്ഡലം ഭാരവാഹികളായ ശംസീര്‍ ചോമ്പാല, കൂരല്‍ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, ഉമ്മര്‍ പാറക്കല്‍, ബഷീര്‍ അമ്പലത്തിങ്കല്‍, അഷ്‌റഫ് മാവൂര്‍, നിസാര്‍ ചെറുവറ്റ, കെ.പി ജാഫര്‍, കെ വി പി ഷാജഹാന്‍ സംസാരിച്ചു.

Tags:    

Similar News