'ഇപ്പോള്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നത് ആരാ സഖാവേ'? കുത്തി പൊക്കി കോടിയേരിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്
പോലിസ് അകാദമിയില്‍ പുതിയതായി പുറത്തിറക്കിയ ഭക്ഷണ മെനുവില്‍ ബീഫ് ഒഴിവാക്കിയതിനു പിന്നാലെയാണ് കോടിയേരിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായത്.
കോഴിക്കോട്: ബീഫ് ഒഴിവാക്കിയ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തി പൊക്കി സോഷ്യല്‍ മീഡിയ. പോലിസ് അകാദമിയില്‍ പുതിയതായി പുറത്തിറക്കിയ ഭക്ഷണ മെനുവില്‍ ബീഫ് ഒഴിവാക്കിയതിനു പിന്നാലെയാണ് കോടിയേരിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോടിയേരി തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കുത്തിപോക്കിയത്.
ഉമന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പോലിസ് അക്കാഡമിയില്‍ ബീഫ് നിരോധിച്ചതിനെതിരേ കടുത്ത വിമര്‍ശനവുമായി കോടിയേരി മുന്നോട്ട് വന്നിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുകയാണന്ന് ആരോപിച്ചിരുന്നു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന സര്‍ക്കാരായി അധപ്പതിച്ചെന്നും ഇത് ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണ് എന്നുമായിരുന്നു കോടിയേരിയുടെ ഫേസ്ബുക്ക് കുറിപ്പ്.
തൃശൂര്‍ പോലിസ് അക്കാദമി നേരത്തെയും ബീഫിന്റെ പേരില്‍ വിവാദത്തിലായിട്ടുണ്ട്. ഐജി ആയിരുന്ന സുരേഷ് രാജ് പുരോഹിത് അക്കാഡമി കാന്റീനില്‍ ബീഫ് നിരോധിച്ചിരുന്നു. പിന്നീട് വിവാദമായപ്പോള്‍ നിരോധനം പിന്‍വലിക്കുകയായിരുന്നു. ബീഫ് നിരോധനം ബിജെപിയുടെ പ്രധാന അജണ്ടകളിലൊന്നാണ്. പശുവിനെ കൊല്ലുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നാണ് ബിജെപിയുടെ വാദം. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ ബീഫ് നിരോധനം നിലവിലുണ്ട്. എന്നാല്‍ ഇതുവരെ കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. എന്നാല്‍ വീണ്ടും പോലിസ് അക്കാദമിയില്‍ ബീഫിന് നിരോധനമേര്‍പ്പെടുത്തിയതായ വാര്‍ത്ത പുറത്തുവന്നത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
കോടിയേരി ബാലകൃഷ്ണന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്
തൃശൂര്‍ പോലിസ് അക്കാദമിയില്‍ ബീഫ് നിരോധിച്ചിരിയ്ക്കുകയാണ്. സര്‍ക്കാര്‍ നിലപാട് ബീഫിനെതിരല്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുമ്പോഴാണ് പോലളസ് അക്കാദമിയില്‍ ബീഫ് പാടില്ലായെന്ന ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുന്നത്. ആര്‍ എസ് എസ് നിയന്ത്രിക്കുന്ന സര്‍ക്കാരായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധപതിച്ചിരിക്കുന്നു. ഇത് ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണ്.
Full View

