കൊടിഞ്ഞി ഫൈസലിന്റെ സഹോദരിക്ക് വധഭീഷണി ഉണ്ടന്ന് കോടതിയിൽ പോലീസ്

ഫൈസലിന്റെ കൊലപാതക കേസിലെ പ്രതികളില്‍ നിന്നുതന്നെയാണ് ഭീഷണി. ഇവരില്‍ നിന്നും ഫൈസലിന്റെ സഹോദരി ഫഹ്നക്ക് സംരക്ഷണം നല്‍കുമെന്നും പോലീസ് കോടതിയെ അറിയിച്ചു

Update: 2019-06-05 09:55 GMT

പരപ്പനങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട മലപ്പുറം കൊടിഞ്ഞി സ്വദേശി ഫൈസലിന്റെ സഹോദരിക്ക് ഭീഷണിയുണ്ടെന്ന് പോലീസ് ഹൈക്കോടതിയില്‍. ഫൈസലിന്റെ കൊലപാതക കേസിലെ പ്രതികളില്‍ നിന്നുതന്നെയാണ് ഭീഷണി. ഇവരില്‍ നിന്നും ഫൈസലിന്റെ സഹോദരി ഫഹ്നക്ക് സംരക്ഷണം നല്‍കുമെന്നും പോലീസ് കോടതിയെ അറിയിച്ചു.

ഫൈസല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫൈസലിന്റെ മാതാവും സഹോദരിയും മക്കളുമല്ലാം മതം മാറിയിരുന്നു. സഹോദരിയുടെ ഭര്‍ത്താവ് വിനോദ് ഫൈസല്‍ വധക്കേസിലെ പതിനൊന്നാം പ്രതിയാണ്. ഇവര്‍ തമ്മിലുള്ള വിവാഹ മോചനക്കേസ് കുടുംബ കോടതിയില്‍ നടന്നുവരികയാണ്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ചും തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഫഹ്ന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി പോലീസിന്റെ വിശദീകരണം ആവിശ്യപ്പെടുകയായിരുന്നു.

ഇവരുടെ വീടും പരിസരവും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പട്രോളിങ്ങ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും, എല്ലാ ദിവസവും പോലീസ് ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. പോലീസിന്റെ വിശദീകരണത്തെ തുടര്‍ന്ന് കോടതി കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.

Tags:    

Similar News