കശ്മീരില്‍ സ്‌കൂള്‍ അധ്യാപകന്‍ എന്‍ഐഎ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു
കഴിഞ്ഞ മാസം ആദ്യത്തിലാണ് ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് റിസ്‌വാനെ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തത്. ഭീകരാക്രമണവുമായി യുവാവിന് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു നടപടി.
പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ ശ്രീനഗറില്‍ നിന്ന് പോലിസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ എന്‍ഐഎ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. അവന്തിപോറയിലെ ഹജാസ് പബ്ലിക് സ്‌കൂളിലെ അധ്യാപകനായ റിസ്‌വാന്‍ പണ്ഡിറ്റ് എന്ന യുവാവാണ് ജമ്മു കശ്മീര്‍ പോലിസിന്റെ ശ്രീനഗര്‍ കാര്‍ഗോ ക്യാംപില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം ആദ്യത്തിലാണ് ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് റിസ്‌വാനെ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തത്. ഭീകരാക്രമണവുമായി യുവാവിന് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു നടപടി.
മറ്റൊരു കേസിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷവും യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അവന്തിപോറയിലെ മൂന്ന് പട്ടാള കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാരോപിച്ചായിരുന്നു അന്ന് പോലിസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആഗസ്തില്‍ പോലിസ് കസ്റ്റഡിയിലെടുത്ത യുവാവിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി പിന്നീട് വിട്ടയച്ചു. യുവാവിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തത്തുന്നതിനായി പോലിസിനോട് മജിസ്‌ട്രേറ്റ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.