കണ്ണൂര്‍ സര്‍വ്വകലാശാല വി സി പുനര്‍ നിയമനം:സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം; ഹരജി ഹൈക്കോടതി തള്ളി

വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചു.സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഹരജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും

Update: 2021-12-15 06:22 GMT

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനം ചോദ്യം ചെയ്ത്‌കൊണ്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.വി സി ഡോ. ഗോപിനാഥ് രവീന്ദ്രന് വൈസ് ചാന്‍സിലര്‍ പദവയില്‍ തുടരാന്‍ കഴിയും.സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നതോടെ സംസ്ഥാന സര്‍ക്കാരിനും താല്‍ക്കാലികമായി ആശ്വസിക്കാം. പുനര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.ഇതെല്ലാം പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെനറ്റ്,അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഹരജി നിയമപരമായി നില നില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് സിംഗിള്‍ ബെഞ്ച് തള്ളിയിരിക്കുന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഹരജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.വിധി പകര്‍പ്പ് ലഭിച്ചതിനു ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും ഹരജിക്കാര്‍ പറഞ്ഞു.

Tags: