കണ്ണൂര്‍ പള്ളിക്കുളത്ത് വാഹനാപകടം; ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു

Update: 2022-05-20 06:56 GMT

കണ്ണൂര്‍: പള്ളിക്കുളത്ത് വാപഹാനകടത്തില്‍ രണ്ടുമരണം. ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറി ബൈക്കിലിടിച്ചാണ് അപകടം. പള്ളിക്കുന്ന് സ്വദേശി സ്വദേശി മഹേഷ് ബാബു, കൊച്ചു മകന്‍ ആഗ്‌നേയ് എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം. കണ്ണൂരില്‍ നിന്നും പുതിയൊരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തില്‍ പിന്നില്‍നിന്നു വന്ന ഗ്യാസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇവരുടെ ദേഹത്തോടുകൂടി ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ്പനേരം ഗതാഗതം സ്തംഭിച്ചു.

Tags: