ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കമല്‍ ഹാസന്‍

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍, സ്ത്രീകള്‍ക്ക് കൂടുതല്‍ സംവരണവും തുല്യവേതനവും കര്‍ഷകര്‍ക്ക് നൂറു ശതമാനം ലാഭം തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

Update: 2019-03-25 04:04 GMT

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലുംമല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി മക്കള്‍ നീതി മയ്യം (എംഎന്‍എം) അധ്യക്ഷന്‍ കമല്‍ഹാസന്‍. ചെന്നൈയില്‍ നടന്ന പൊതുപരിപാടിയിലാണ് പാര്‍ട്ടിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പ്രകടന പത്രികയും കമല്‍ഹാസന്‍ പുറത്തുവിട്ടത്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍, സ്ത്രീകള്‍ക്ക് കൂടുതല്‍ സംവരണവും തുല്യവേതനവും കര്‍ഷകര്‍ക്ക് നൂറു ശതമാനം ലാഭം തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അതില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഉറപ്പ് നല്‍കുമെന്നും മക്കള്‍ നീതി മയ്യം പ്രകടന പത്രിക ഉറപ്പു നല്‍കുന്നു. സൗജന്യ വൈഫൈ, ടോള്‍രഹിത ഹൈവേകള്‍, റേഷന്‍ ഉല്‍പ്പന്നങ്ങള്‍ വീടുകളില്‍ നേരിട്ടെത്തിക്കാനുള്ള സംവിധാനം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

ചെന്നൈ സെന്‍ട്രല്‍ ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ 21 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് മക്കള്‍ നീതി മയ്യം പുറത്തുവിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് മത്സരിക്കാന്‍ താല്‍പര്യമുണ്ട് പാര്‍ട്ടി അണികളുടെ സമ്മതവും ഉപദേശവും കാത്തിരിക്കുന്നുവെന്നാണ് കമല്‍ഹാസന്‍ പ്രതികരിച്ചത്.

രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചില സര്‍െ്രെപസുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമല്‍ മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്ന പൊള്ളാച്ചി, രാമനാഥപുരം മണ്ഡലങ്ങള്‍ പട്ടികയില്‍ ഇല്ലാതിരുന്നതോടെ പുതിയ പട്ടികയില്‍ പേരുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പുതുച്ചേരി ഉള്‍പ്പെടെ 40 സീറ്റുകളിലാണ് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. 2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. അഴിമതിക്കെതിരെയുളള പോരാട്ടമാണ് തന്റെ ലക്ഷ്യമെന്നാണ് കമല്‍ ഹസന്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News