ശബരിമലയില്‍ പോകാന്‍ സുരേന്ദ്രന് അനുമതിയില്ല; ഹരജി കോടതി തള്ളി

ശബരിമലയില്‍ സത്രീകളെ ആക്രമിച്ച കേസിലെ പ്രതിക്ക് ഇളവ് നല്‍കാന്‍ ആകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുരേന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളിയത്.പരോളിലുള്ള പ്രതികള്‍ വരെ ശബരിമലയില്‍ പോകുന്നുണ്ടെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

Update: 2019-01-15 06:32 GMT
കൊച്ചി : ശബരിമലയില്‍ പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ബിജെപി നേതാവ് കെ സുരേനന്ദ്രന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.ശബരിമലയില്‍ സത്രീകളെ ആക്രമിച്ച കേസിലെ പ്രതിക്ക് ഇളവ് നല്‍കാന്‍ ആകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുരേന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളിയത്.പരോളിലുള്ള പ്രതികള്‍ വരെ ശബരിമലയില്‍ പോകുന്നുണ്ടെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞവര്‍ക്ക് ഈ ആനുകൂല്യം നല്‍കില്ലെന്നായിരുന്നു ഇതിനു മറുപടിയായി കോടതി പറഞ്ഞത്.സുരേന്ദ്രന് വേണമെങ്കില്‍ ഇളവിനായി പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം. ഈ മാസം 11 നാണ് ശബരിമലയില് പോകാന്‍ ഇളവ് തേടി കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.അന്ന് ഹരജി പരിഗണിച്ച കോടതി സുരേന്ദ്രന്‍ ശബരിമല സന്ദര്‍ശിക്കുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കാനാണോയെന്ന് ചോദിച്ചിരുന്നു. അവിടെ ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് സന്നിധാനത്തെത്തിയ 52 വയസുകാരിയെ ആക്രമിച്ച കേസില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥകളോടെയാണ് കോടതി സുരേന്ദ്രന് ജാമ്യം നല്‍കിയിരുന്നത്് ഇതില്‍ ഇളവ് തേടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.തുടര്‍ന്ന് ഹരജി കുടുതല്‍ വാദത്തിനായി ഇന്നത്തേയക്ക് മാറ്റുകയായിരുന്നു.

Tags:    

Similar News