മുഖ്യമന്ത്രിയുടേത് തെരുവ് ഭാഷ; വ്യാപാരികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കും: കെ സുധാകരന്‍

Update: 2021-07-14 04:34 GMT

തിരുവനന്തപുരം: വ്യാപാരികളോട് മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ നാവില്‍ നിന്നും വരേണ്ട വാക്കുകളല്ലത്. ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന വ്യാപാരികളെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ മയപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവണം. കോണ്‍ഗ്രസ് എക്കാലത്തും വ്യാപാരികളോടൊപ്പമാണ്. കടകള്‍ അടപ്പിക്കാന്‍ പോലിസ് ശ്രമിച്ചാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാവും.

നേരത്തെ ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിയന്ത്രണം ലംഘിച്ച് വ്യാപാരികള്‍ കട തുറന്നാല്‍ നേരിടാന്‍ അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Tags: