'ഇന്ത്യയിലെ നിലവിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നു'; കര്‍ഷകസമരത്തിന് പിന്തുണയുമായി ജസ്റ്റിന്‍ ട്രൂഡോ

രാജ്യ തലസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ പ്രക്ഷോഭത്തില്‍ ആദ്യമായാണ് ഒരു ലോകനേതാവ് പ്രതികരിക്കുന്നത്.

Update: 2020-12-01 08:48 GMT

ഒട്ടാവ: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യ തലസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ പ്രക്ഷോഭത്തില്‍ ആദ്യമായാണ് ഒരു ലോകനേതാവ് പ്രതികരിക്കുന്നത്. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി ട്രൂഡോ കര്‍ഷരുടെ സമരത്തിന് പിന്തുണയും പ്രഖ്യാപിച്ചു.സമാധാനമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ കാനഡ എപ്പോഴും ഉണ്ടാകുമെന്നു അദ്ദേഹം വ്യക്തമാക്കി.

ഗുരുനാനാക്കിന്റെ 551ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു ഓണ്‍ലൈന്‍ ചടങ്ങിലാണ് ഇന്ത്യയെക്കുറിച്ചും രാജ്യത്ത് നിലവില്‍ നടക്കുന്ന പ്രതിഷേധത്തെ സംബന്ധിച്ചും ട്രൂഡോ പ്രതികരിച്ചത്

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്റെ ഈ കാലത്ത് കടുത്ത ശൈത്യത്തെ പോലും അവഗണിച്ചാണ് ആയിരക്കണക്കിന് കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത്.

Tags:    

Similar News