സി‌എ‌എ വിരുദ്ധ നിലപാട്; പ്രഭാഷണ പരമ്പരയിൽ നിന്ന് മാധ്യമപ്രവർത്തകയെ ഒഴിവാക്കി

ഗോവ കലാസാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ഡിഡി കൊസാംബി ഫെസ്റ്റിവൽ ഓഫ് ഐഡിയയിൽ പ്രഭാഷകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി വകുപ്പ് മന്ത്രി പറഞ്ഞു.

Update: 2020-01-26 10:43 GMT

പനാജി: പൗരത്വ നിയമത്തിനെതിരേ നിലപാട് സ്വീകരിച്ചതിന് ഗോവൻ സർക്കാർ സ്പോൺസർ ചെയ്ത പ്രഭാഷണ പരമ്പരയിൽ നിന്ന് മാധ്യമപ്രവർത്തകയെ ഒഴിവാക്കി. പ്രശസ്ത മാധ്യമപ്രവർത്തക ഫായി ഡിസൂസയെയാണ് ഒഴിവാക്കിയത്. ഗോവ കലാസാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ഡിഡി കൊസാംബി ഫെസ്റ്റിവൽ ഓഫ് ഐഡിയയിൽ പ്രഭാഷകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി വകുപ്പ് മന്ത്രി പറഞ്ഞു.

ഫായി ഡിസൂസയെ പ്രഭാഷകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. സിഎഎ വിരുദ്ധ നിലപാട് കാരണമാണ് സർക്കാർ സ്പോൺസർ ചെയ്ത പരിപാടിയിൽ നിന്ന് ഒഴിവാക്കിയത്. പരിപാടിയെ ചുറ്റിപ്പറ്റി ചർച്ചകളും പ്രശ്നങ്ങളും ഒഴിവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും കലാസാംസ്കാരിക മന്ത്രി ഗോവിന്ദ് ഗവാഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രഭാഷണ പരമ്പര ജനുവരി 27 മുതൽ 30 വരെ പനാജിയിലെ കാല അക്കാദമിയിൽ നടക്കും. അതേസമയം, ഡിസൂസയെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന ആരോപണം ഗവാഡെ നിഷേധിച്ചു. ജനുവരി 29 നായിരുന്നു ഡിസൂസയുടെ പ്രഭാഷണം.  

Tags:    

Similar News