അഭിപ്രായ സ്വാതന്ത്ര്യ മുദ്രാവാക്യമുയര്‍ത്തി പോസ്റ്റര്‍; ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റിന് നോട്ടിസ്

'നിങ്ങളുടെ പറയാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ഞാന്‍ എന്റെ മരണം വരെ നില്‍ക്കും,' എന്ന വാചകം എഴുതി വച്ചതിനാണ് നോട്ടിസ് ലഭിച്ചിരിക്കുന്നത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ ഇടപെടലുകളെ ഇല്ലാതാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

Update: 2019-08-10 07:03 GMT

ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി മരണം വരെ നില്‍ക്കുമെന്ന് ചുവരില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റിന് കാരണം കാണിക്കല്‍ നോട്ടിസ്. സര്‍വ്വകലാശാല ഭരണസമിതിയാണ് നോട്ടിസ് നല്‍കിയത്.

ഒരന്വേഷണവും നടത്താതെയാണ് ഭരണസമിതി തനിക്കെതിരേ നോട്ടിസ് അയച്ചിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ സായി ബാലാജി പറഞ്ഞു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ ഇടപെടലുകളെ ഇല്ലാതാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. 'നിങ്ങളുടെ പറയാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ഞാന്‍ എന്റെ മരണം വരെ നില്‍ക്കും,' എന്ന വാചകം എഴുതി വച്ചതിനാണ് നോട്ടിസ് ലഭിച്ചിരിക്കുന്നത്.

സര്‍വ്വകലാശാല സെക്യുരിറ്റി ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരിക്കുന്നത്. ആഗസ്റ്റ് 19 ന് മുന്‍പ് മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.




Tags:    

Similar News