കശ്മീരിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് നേരെ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരിക്ക്

കശ്മീരിൻറെ പ്രത്യേക പദവി നീക്കിയതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. ആക്രമണത്തെ തുടർന്ന് സുരക്ഷാ സൈന്യത്തിൻറെ വലയത്തിലാണ് പ്രദേശം.

Update: 2019-10-05 09:32 GMT

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പോലിസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് നേരെ ഗ്രനേഡ് ആക്രമണത്തിൽ പത്തുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ സായുധർ ഗ്രനേഡ് എറിഞ്ഞതായി പോലിസിനെ ഉദ്ധരിച്ച് പിടിഐ റിപോർട്ട് ചെയ്തു.

സായുധരുടെ ആക്രമണത്തിൽ പരിക്കേറ്റവരിൽ ആറ് സിവിലിയന്മാർ, മാധ്യമ പ്രവർത്തകൻ, ഒരു ട്രാഫിക് പോലിസ് ഉദ്യോഗസ്ഥൻ, ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നിവരും ഉൾപ്പെടുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്.

കശ്മീരിൻറെ പ്രത്യേക പദവി നീക്കിയതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. ആക്രമണത്തെ തുടർന്ന് സുരക്ഷാ സൈന്യത്തിൻറെ വലയത്തിലാണ് പ്രദേശം. ആക്രമണകാരികളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്ന് പിടിഐ റിപോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Tags:    

Similar News