രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തിലാണെന്ന് ജിഗ്‌നേഷ് മെവാനി

പൗരത്വ ഭേദഗതി നിയമം ദേശ വിരുദ്ധമാണ്. ഇത് നടപ്പിലാക്കാന്‍ അനുവദിക്കില്ല. രാജ്യത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ വസത്രം, ഭക്ഷണം എന്നിവയിലൊന്നും ഭരണകൂടം ശ്രദ്ധ ചെലുത്തുന്നില്ല. അവരുടെ ലക്ഷ്യം ജനങ്ങളെ ഭിന്നിപ്പിക്കുക എന്നുള്ളതാണ്. ജിഗ്‌നേഷ് മെവാനി പറഞ്ഞു.

Update: 2020-01-25 17:45 GMT

പെരിന്തല്‍മണ്ണ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഫാഷിസ്റ്റ് ശക്തികളും മതേതര വിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തിലാണെന്നും പ്രമുഖ ദലിത് ആക്ട്‌വിസ്റ്റ് ജിഗ്‌നേഷ് മെവാനി. എസ്‌വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ റാലിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്‌നമാണ്. ഇന്ന് മുസ്‌ലിംകളെയാണെങ്കില്‍ നാളെ മറ്റു വിഭാഗങ്ങളെയായിരിക്കും ലക്ഷ്യമിടുക.

പ്രകൃതിക്ഷോഭം, പ്രളയം തുടങ്ങിയ സംഭവിച്ചതിനാല്‍ പലരുടേയും രേഖകള്‍ നഷ്ടമായിട്ടുണ്ടാകും. ഇവര്‍ എങ്ങനെയാണ് രേഖകള്‍ ഹാജരാക്കുക. ആദിവാസികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. തടങ്കല്‍ പാളയങ്ങളില്ലെന്ന് മോദി കള്ളം പറയുകയാണ്. പൗരത്വ ഭേദഗതി നിയമം ദേശ വിരുദ്ധമാണ്. ഇത് നടപ്പിലാക്കാന്‍ അനുവദിക്കില്ല. രാജ്യത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ വസത്രം, ഭക്ഷണം എന്നിവയിലൊന്നും ഭരണകൂടം ശ്രദ്ധ ചെലുത്തുന്നില്ല. അവരുടെ ലക്ഷ്യം ജനങ്ങളെ ഭിന്നിപ്പിക്കുക എന്നുള്ളതാണ്. മോദി അമിത് ഷാ കൂട്ട്‌ക്കെട്ടിന മതേതര വിശ്വാസി സമൂഹം നേരിടണം. രേഖകള്‍ ഹാജരാക്കാതെയുള്ള ഗാന്ധിയന്‍ സമര രീതികളാണ് എല്ലാവരും പിന്തുടരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News