ജമ്മു കശ്മീര്‍ ഡിഡിസി തിരഞ്ഞെടുപ്പ്: ബിജെപി 18 ഇടത്തും ഗുപ്കര്‍ സഖ്യം 11 സീറ്റുകളിലും മുന്നില്‍, കോണ്‍ഗ്രസ് 12 ഇടത്തും മുന്നില്‍

സ്വതന്ത്ര്യ സ്ഥാനാര്‍ഥികള്‍ 18 ഇടങ്ങളിലും കോണ്‍ഗ്രസ് മൂന്നിടങ്ങളിലും മുന്നിട്ട് നല്‍ക്കുകയാണ്.

Update: 2020-12-22 05:41 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിലേക്ക് (ഡിഡിസി) നടന്ന വോട്ടെടുപ്പില്‍ 18 സീറ്റുകളില്‍ ബിജെപിയും 12 സീറ്റുകളില്‍ ഗുപ്കര്‍ സഖ്യവും മുന്നില്‍. സ്വതന്ത്ര്യ സ്ഥാനാര്‍ഥികള്‍ 18 ഇടങ്ങളിലും കോണ്‍ഗ്രസ് മൂന്നിടങ്ങളിലും മുന്നിട്ട് നല്‍ക്കുകയാണ്.

ജില്ലാ വികസന കൗണ്‍സിലിന്റെ (ഡിഡിസി) 280 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ജമ്മു കശ്മീരിലെ 20 ജില്ലകളില്‍ എട്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 28ന് ആരംഭിച്ച് ഡിസംബര്‍ 19നാണ് വോട്ടെടുപ്പ് അവസാനിച്ചത്. 51 ശതമാനം പേരാണ് ഡിഡിസിയിലേക്ക് നടന്ന വോട്ടെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ജമ്മു കശ്മീരിലെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനായി പോരാടാന്‍ ഒത്തുചേര്‍ന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യമായ ഗുപ്കര്‍ അലയന്‍സ് ബിജെപി, കോണ്‍ഗ്രസ് എന്നിവയാണ് മത്സരത്തിലെ പ്രധാന പാര്‍ട്ടികള്‍.

280 സീറ്റുകളില്‍ 140 മണ്ഡലങ്ങള്‍ ജമ്മു ഡിവിഷനിലും 140 എണ്ണം കശ്മീര്‍ ഡിവിഷനിലുമാണ്. 280 സീറ്റുകളിലേക്ക് 2,200 ഓളം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. വോട്ടെണ്ണലിനു മുന്നോടിയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ കെ ശര്‍മ്മ വോട്ടെണ്ണല്‍ പ്രക്രിയയ്ക്കുള്ള ഒരുക്കങ്ങളും മറ്റ് ക്രമീകരണങ്ങളും അവലോകനം ചെയ്തു. ഓരോ ഡിഡിസി നിയോജകമണ്ഡലത്തിലെയും വോട്ടെണ്ണല്‍ പ്രക്രിയയുടെ ചുമതല റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ്.

അതിനിടെ, ജമ്മു കശ്മീരില്‍ ജില്ലാ വികസന കൗണ്‍സില്‍ വോട്ടെണ്ണലിന് തങ്ങളുടെ മൂന്ന് നേതാക്കളെ അറസ്റ്റ് ചെയ്തതായി പിഡിപി ആരോപിച്ചു. നയീം അക്തര്‍ അടക്കം മൂന്നു പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.

Tags:    

Similar News