വിയോജിക്കുന്നവരെ വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധം: എം ഐ അബ്ദുല്‍ അസീസ്

'രാഹുല്‍ ഗാന്ധി മുതല്‍ ഇപ്പോള്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കു നേരെവരെ നടന്നുകൊണ്ടിരിക്കുന്ന അന്യായ നടപടികള്‍ ഭരണകൂട ഭീകരതയുടെ ഭാഗമാണ്.'

Update: 2022-09-22 12:23 GMT

കോഴിക്കോട്: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ അധികാരത്തിലെത്തിയതു മുതല്‍ സര്‍ക്കാറിന് ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്നത് തുടരുകയാണെന്ന് ജമാഅത്തെ ഇസ് ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസ്. ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. രാഹുല്‍ ഗാന്ധി മുതല്‍ ഇപ്പോള്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കു നേരെവരെ നടന്നുകൊണ്ടിരിക്കുന്ന അന്യായ നടപടികള്‍ ഭരണകൂട ഭീകരതയുടെ ഭാഗമാണ്. ഭരണകൂടത്തെ വിമര്‍ശിക്കുകയും എതിര്‍പക്ഷത്ത് നില്‍ക്കുകയും ചെയ്യുന്നവരെ പ്രത്യേകമായി ലക്ഷ്യമിടുകയാണ് സര്‍ക്കാര്‍. ജനാധിപത്യ സമൂഹത്തില്‍ ഇതംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Tags: