തിരഞ്ഞെടുപ്പില്‍ ഹമാസ് ജയിച്ചാല്‍ 'എല്ലാം അവസാനിപ്പിക്കും'; മുന്നറിയിപ്പുമായി ഇസ്രായേല്‍

തന്റെ നിലപാട് ചാനലുകളിലൂടെ പരോക്ഷമായി ഫലസ്തീനികളെ അറിയിച്ചതായും അബു റുകുന്‍ കാനിനോട് പറഞ്ഞു.

Update: 2021-04-03 16:27 GMT

തെല്‍ അവീവ്: വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഗസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹമാസ് വിജയിച്ചാല്‍ ഇസ്രായേല്‍ 'എല്ലാം അവസാനിപ്പിക്കു'മെന്ന് മേഖലയിലെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്റര്‍ മേധാവി കാമില്‍ അബു റുകുന്‍. ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന്റെ വിജയം തടയുന്നതിന് ഇസ്രായേല്‍ കൊണ്ടു പിടിച്ച ശ്രമങ്ങളാണ് നടത്തിവരുന്നത്.

ഇസ്രായേലിന്റെ ഔദ്യോഗിക ചാനലായ കാനിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. തന്റെ നിലപാട് ചാനലുകളിലൂടെ പരോക്ഷമായി ഫലസ്തീനികളെ അറിയിച്ചതായും അബു റുകുന്‍ കാനിനോട് പറഞ്ഞു. 'ഹമാസ് വിജയിക്കുമെന്ന ഉയര്‍ന്ന അപകടസാധ്യതയുള്ളതിനാല്‍ തിരഞ്ഞെടുപ്പിലേക്ക് പോവുന്നത് ഗുരുതര തെറ്റായിരിക്കുമെന്നും അതിനാല്‍ ഹമാസിന്റെ വിജയത്തെ സഹായിക്കുന്ന എന്തിനൊപ്പവും പോകരുതെന്നാണ് തന്റെ ശുപാര്‍ശയെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീന്‍ തിരഞ്ഞെടുപ്പ് ഇസ്രായേല്‍ തടയണമെന്നും കാമില്‍ അബു റുകുന്‍ ആവര്‍ത്തിച്ചു.


Tags:    

Similar News