പശ്ചിമേഷ്യന്‍ പ്രതിസന്ധി; കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കി
കണ്ണൂര്‍: പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കി. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ സര്‍വീസുകളാണ് റദ്ദാക്കിയത്.
അതേസമയം, കാലാവധി കഴിഞ്ഞതോ അവസാനിക്കാന്‍ പോകുന്നതോ ആയ എല്ലാ തരത്തിലുമുള്ള എന്‍ട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 28 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് കാലാവധി നീട്ടിയത്.
+974 55647502, +97455362508 എന്നീ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചോ cons.doha@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെട്ടോ സംശയങ്ങള്‍ ചോദിക്കാം.