ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല

ക്ടോബര്‍ 16നായിരുന്നു കേസില്‍ ആദായ നികുതി വകുപ്പ് ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്തത്. ഒക്ടോബര്‍ 24 വരെയാണ് കസ്റ്റഡി കാലാവധി. മുന്‍ കേന്ദ്രമന്ത്രി ഒളിവില്‍ പോകാന്‍ സാധ്യതയില്ലെന്നും ഒരു സാക്ഷിയെ പോലും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി പി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.

Update: 2019-10-22 12:30 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് ഉള്‍പ്പെടെയുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

അതേസമയം, ചിദംബരത്തിന് പുറത്തിറങ്ങാന്‍ ആവില്ല. ഐഎന്‍എക്‌സ് മീഡിയ കേസില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് നിലവില്‍ ചിദംബരം. ഒക്ടോബര്‍ 16നായിരുന്നു കേസില്‍ ആദായ നികുതി വകുപ്പ് ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്തത്. ഒക്ടോബര്‍ 24 വരെയാണ് കസ്റ്റഡി കാലാവധി. മുന്‍ കേന്ദ്രമന്ത്രി ഒളിവില്‍ പോകാന്‍ സാധ്യതയില്ലെന്നും ഒരു സാക്ഷിയെ പോലും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി പി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.

ആഗസ്ത് 21ന് സിബിഐ അറസ്റ്റുചെയ്ത ചിദംബരം കഴിഞ്ഞ ആഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറുന്നത് വരെ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലായിരുന്നു. ഐഎന്‍എക്‌സ് മീഡിയയ്ക്ക് വഴിവിട്ട രീതിയില്‍ വിദേശഫണ്ട് ലഭ്യമാക്കുന്നതിന് സഹായിച്ചുവെന്നാണ് ആരോപണം. വിദേശ നിക്ഷേപ പ്രോഹത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനാണ് ഐഎന്‍എക്‌സ് മീഡിയയ്ക്ക് അര്‍ഹതയുള്ളത്. എന്നാല്‍ അനധികൃത മാര്‍ഗത്തിലൂടെ ഐഎന്‍എക്‌സ് മീഡിയ 305 കോടി നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്.

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരമാണ് ഇടപാടിന് കൂട്ടുനിന്നുവെന്നും പ്രതിഫലമായി പണം കൈപ്പറ്റിയെന്നും ആരോപണം ഉണ്ട്. ഇടപാട് നടക്കുന്ന സമയം പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്നു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടത്.

Tags:    

Similar News