രാജ്യത്ത് വിലവര്‍ദ്ധനയും തൊഴിലില്ലായ്മയും വര്‍ദ്ധിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ട്
നാഷനല്‍ സാമ്പിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്. തൊഴിലില്ലായ്മ നിരക്ക് നഗരപ്രദേശങ്ങളില്‍ 7.8 ശതമാനവും ഗ്രാമീണ മേഖലയില്‍ 5.3 ശതമാനവുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ന്യൂഡല്‍ഹി: തൊഴിലില്ലായ്മയും വിലവര്‍ദ്ധനയുമാണ് മോദി ഭരണത്തില്‍ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ ഇന്ന് പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്. മോദി ഭാരണത്തിന്റെ അവസാന വര്‍ഷത്തിന്റെ തുടക്കത്തിലാണ് സര്‍വ്വേ നടത്തിയത്. ഉദ്യോഗസ്ഥ അഴിമതി, ഭീകരവാദം, കുറ്റകൃത്യങ്ങള്‍ എന്നിവയാണ് രാജ്യം നേരിടുന്ന മറ്റു പ്രധാന വെല്ലുവിളികളെന്നും 2018 മെയ്-ജൂലൈ മാസങ്ങളില്‍ നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നു.
2017-18 കാലയളവിലെ നാഷനല്‍ സാമ്പിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്. തൊഴിലില്ലായ്മ നിരക്ക് നഗരപ്രദേശങ്ങളില്‍ 7.8 ശതമാനവും ഗ്രാമീണ മേഖലയില്‍ 5.3 ശതമാനവുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.