മായം കലർന്ന പാൽ പിടിച്ചെടുത്ത സംഭവം; ഗുണനിലവാരത്തിൽ വിട്ട് വീഴ്ചയില്ലെന്ന വിശദീകരണവുമായി ജനത

എല്ലാ ആധുനിക സൗകര്യങ്ങളും, ശാസ്ത്രീയ സംവിധാനങ്ങളും ഉൾകൊള്ളുന്ന ജനതയുടെ ലാബിൽ നടത്തുന്ന കർശന പരിശോധനക്ക്ശേഷമാണ് ഈ പാൽ സ്ഥാപനം ഏറ്റെടുക്കുക. ഇത്തരം പരിശോധന വേളയിൽ ചെറിയ പോരായ്മകൾ കണ്ടെത്തിയാൽ അത്തരം പാൽ നിരുപാധികം തിരിച്ചയക്കുന്നതിൽ സ്ഥാപനം കർശന ജാഗ്രത കാണിക്കാറുണ്ട്.

Update: 2019-09-03 07:20 GMT

കണ്ണൂർ: പാലക്കാട് നിന്നും പയ്യന്നൂരിലെ ജനത പാൽ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന മായം കലര്‍ത്തിയ പാല്‍ പിടികൂടിയ സംഭവത്തിൽ വിശദീകരണവുമായി സ്ഥാപനം. ജനത ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി ടി ശ്രീജിത്താണ് വിശദീകരണം നൽകിയിരിക്കുന്നത്. ജനത പാലിൻറെ ഗുണനിലവാരത്തിൽ വിട്ട് വീഴ്ചയില്ലെന്ന് പത്ര കുറിപ്പിൽ പറയുന്നു.

ജനതയിലേക്ക് വരുന്ന പാൽ മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ പരിശോധന നടത്തി തിരിച്ചയച്ച വാർത്ത സംബന്ധിച്ച് ജനത പാലിന്റെ ഗുണഭോക്താക്കളും, അഭ്യുദയകാംക്ഷികളും അന്വേഷിക്കുന്നുണ്ട്. സൊസൈറ്റി പ്രാദേശികമായി ക്ഷീര കർഷകരിൽ നിന്ന് ശേഖരിക്കുന്ന പാലിനു പുറമെ തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ ഒരു ഡയറിയുമായി ചേർന്ന് ഒരു ചില്ലിങ്ങ് യൂണിറ്റ് ആരംഭിക്കുകയും അവിടെയുള്ള കർഷകരിൽ നിന്ന് പാൽ ശേഖരിച്ച് ചില്ലിങ്ങ് യൂണിറ്റിലെത്തിച്ച് ടാങ്കറിൽ കൊണ്ടുവരികയുമാണ് ചെയ്യുന്നത്.

എല്ലാ ആധുനിക സൗകര്യങ്ങളും, ശാസ്ത്രീയ സംവിധാനങ്ങളും ഉൾകൊള്ളുന്ന ജനതയുടെ ലാബിൽ നടത്തുന്ന കർശന പരിശോധനക്ക്ശേഷമാണ് ഈ പാൽ സ്ഥാപനം ഏറ്റെടുക്കുക. ഇത്തരം പരിശോധന വേളയിൽ ചെറിയ പോരായ്മകൾ കണ്ടെത്തിയാൽ പോലും അത്തരം പാൽ നിരുപാധികം തിരിച്ചയക്കുന്നതിൽ സ്ഥാപനം കർശന ജാഗ്രത കാണിക്കാറുണ്ട്. ഓണക്കാലത്ത് ആവശ്യമായി വരുന്ന അധിക പാൽ മേൽപ്പറഞ്ഞ ഡയറി സ്വന്തം നിലക്ക് മറ്റ് ഡയറി കളിൽ നിന്ന് വാങ്ങി അയക്കുകയായിരുന്നു. ആ പാലിലാണ് വാർത്തക്ക് ആധാരമായ പോരായ്മ കണ്ടെത്തിയതെന്നും പത്രക്കുറിപ്പിൽ പറയുന്നു.

മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ നിന്നാണ് 12000 ലിറ്റര്‍ മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്. പയ്യന്നൂരിലെ ജനത പാൽ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന പാലാണ് പിടികൂടിയത്. രണ്ടുഘട്ടങ്ങളിലായി നടത്തിയ പാൽ ഗുണനിലവാര പരിശോധനയിലും മായം കലർത്തിയതായി കണ്ടെത്തിയിരുന്നു. 


Full View

Tags:    

Similar News