പാൽ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന മായം കലര്‍ത്തിയ 12000 ലിറ്റര്‍ പാല്‍ പിടികൂടി

പൊള്ളാച്ചിയില്‍ നിന്നും കണ്ണൂർ പയ്യന്നൂരിലെ ജനത പാൽ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന പാലാണ് പിടികൂടിയത്.

Update: 2019-09-03 06:14 GMT

പാലക്കാട്: പാലക്കാടില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ നിന്നാണ് 12000 ലിറ്റര്‍ മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്. പയ്യന്നൂരിലെ ജനത പാൽ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന പാലാണ് പിടികൂടിയത്. രണ്ടുഘട്ടങ്ങളിലായി നടത്തിയ പാൽ ഗുണനിലവാര പരിശോധനയിലും മായം കലർത്തിയതായി കണ്ടെത്തി. 

പൊള്ളാച്ചിയില്‍ നിന്നും കണ്ണൂർ പയ്യന്നൂരിലെ ജനത പാൽ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന പാലാണ് പിടികൂടിയത്. കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനായി മാൽട്ടോഡെകസ്ട്രിൻ പാലില്‍ കലര്‍ത്തിയതായി കണ്ടെത്തി. പാലിൻറെ ആഭ്യന്തര ഉദ്പാദനം കുറഞ്ഞതിന് പിന്നാലെ മായം കലർന്ന പാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ ക്ഷീരവകുപ്പ് നടത്തിയ പരിശോധനയിലാണ് സംഘം പിടിക്കപ്പെട്ടത്.

പാലിൽ കൊഴുപ്പ് കൂട്ടാൻ വേണ്ടിയാണ് മാൽട്ടോഡെകസ്ട്രിൻ ഉപയോഗിക്കുന്നത്. മാൽട്ടോഡെകസ്ട്രിൻ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബ്ലഡ് പ്രഷർ കുത്തനെ വർധിക്കുവാനും ശരീരത്തിന് ആവശ്യമായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും പാൻക്രിയാസ് അടക്കമുള്ള അവയവങ്ങൾക്ക് ഹാനികരവുമാണ്. 

Full View

Tags:    

Similar News