തൃശ്ശൂരില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് മകന്‍ അമ്മയെ തലക്കടിച്ച് കൊന്നു

കോടാലി സ്വദേശി ശോഭന (54) ആണ് കൊല്ലപ്പെട്ടത്. മകന്‍ വിഷ്ണുവിനെ (24) അറസ്റ്റ് ചെയ്തു.

Update: 2022-08-26 12:53 GMT
തൃശ്ശൂര്‍: കിഴക്കേ കോടാലിയില്‍ അമ്മയെ മകന്‍ കൊന്നു. കോടാലി സ്വദേശി ശോഭന (54) ആണ് കൊല്ലപ്പെട്ടത്. മകന്‍ വിഷ്ണുവിനെ (24) അറസ്റ്റ് ചെയ്തു. ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിഷ്ണു അമ്മ ശോഭനയെ കൊന്നത്. കൊലയ്ക്ക് ശേഷം വിഷ്ണു സറ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. പോലിസ് വിഷ്ണുവിനെ ചോദ്യം ചെയ്ത് വരികയാണ്.




Tags: