മോദിയുടെ തട്ടകത്തില്‍ അടിതെറ്റി ബിജെപി; നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വാരണസിയില്‍ രണ്ടിടത്ത് തോല്‍വി

രണ്ടിടങ്ങളിലും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്.

Update: 2020-12-06 03:07 GMT

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ വരാണസി നിയോജകമണ്ഡലത്തില്‍ ബിജെപിക്ക് തിരിച്ചടി. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റുകള്‍ നഷ്ടമായി. പത്തുവര്‍ഷമായി കൈവശംവച്ച് വരുന്ന സീറ്റിലാണ് ബിജെപി പരാജയം നുണഞ്ഞത്.

അധ്യാപകര്‍ക്കും ബിരുദ ധാരികള്‍ക്കുമായി സംവരണം ചെയ്യപ്പെട്ട സീറ്റിലാണ് കുങ്കുമ പാര്‍ട്ടിക്ക് അടിതെറ്റിയത്. രണ്ടിടങ്ങളിലും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. വരാണസി ഡിവിഷനില്‍ ബിരുദധാരികള്‍ക്കായി സംവരണം ചെയ്ത സീറ്റില്‍ അശുതോഷ് സിന്‍ഹ ജയിച്ചപ്പോള്‍ അധ്യാപകരുടെ സീറ്റില്‍നിന്ന് ലാല്‍ ബിഹാരി യാദവും ജയിച്ചുകയറി.

ഉത്തര്‍പ്രദേശ് നിയമസഭാ കൗണ്‍സിലിലെ 11 സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്. സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ ബിരുദധാരികള്‍ക്കും ആറെണ്ണം അധ്യാപകര്‍ക്കുമായിട്ടാണ് സംവരണം ചെയ്തിരുന്നത്.

11 സീറ്റുകളില്‍ നാലെണ്ണം ബിജെപി നേടിയപ്പോള്‍ സമാജ് വാദി പാര്‍ട്ടി മൂന്നും സ്വതന്ത്ര്യ സ്ഥാനാര്‍ഥികള്‍ രണ്ടും സീറ്റുകള്‍ നേടി. രണ്ടു സീറ്റുകളുടെ ഫലം പുറത്തുവരാനുണ്ട്.

Tags:    

Similar News