ഡല്‍ഹി നിയമസഭയിലേക്ക് മല്‍സരിക്കുന്നവരില്‍ ഇംറാന്‍ ഖാനും നാഥു റാമും...!

Update: 2020-02-08 05:43 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇംറാന്‍ ഖാനും നാഥുറാമും. സദര്‍ ബസാര്‍ നിയോജകമണ്ഡലത്തില്‍ ഒരു ഇംറാന്‍ ഖാന്‍, ഒരു മത്‌ലൂബ് ഖാനും ഒരു നാഥുറാമുമാണ് മല്‍സരത്തിനുള്ളത്. ടിപ്പു സുല്‍ത്താന്‍ പാര്‍ട്ടിയില്‍ നിന്നുള്ള ടിക്കറ്റില്‍ നിന്നാണ് രണ്ട് ഖാന്‍മാര്‍ മല്‍സരിക്കുന്നത്. കരാവല്‍ നഗര്‍, മുസ്തഫാദ് മണ്ഡലങ്ങളില്‍ നിന്നാണ് ഇരുവരും ജനവിധി തേടുന്നത്. ആകെ 670ലേറെ സ്ഥാനാര്‍ഥികളാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.

    ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിജെപി എന്നിവരുടെ വന്‍ പ്രചാരണങ്ങളും പ്രധാനമന്ത്രി മുതലുള്ള വമ്പന്‍ പടയും പ്രചാരണത്തിനിറങ്ങിയതൊന്നും വകവയ്ക്കാതെ സ്വതന്ത്രരും ശക്തമായി തന്നെ മല്‍സരരംഗത്തുണ്ട്. പേരുകള്‍ ചിലര്‍ക്ക് പൊല്ലാപ്പുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. സദര്‍ ബസാര്‍ സീറ്റില്‍ ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി മല്‍സരിക്കുന്ന സോം ദത്തിനെ നേരിടാന്‍ രണ്ട് സോംദത്തുമാരാണ് സ്വതന്ത്രപട്ടികയിലുള്ളത്. സോം ദത്ത് (ബ്രഷ്), സോംദത്ത്(ഐസ്‌ക്രീം) എന്നിവയാണ് ചിഹ്നം. വസീര്‍പൂരില്‍ സിപിഎമ്മാണ് നാഥു റാമിനെ കളത്തിലിറക്കുന്നത്. ഡല്‍ഹി കന്റോണ്‍മെന്റില്‍ നിന്ന് ബാറ്റ് ചിഹ്നത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഈശ്വറും മല്‍സരരംഗത്തുണ്ട്.




Tags:    

Similar News