ഭോപ്പാല്‍ ജുമാ മസ്ജിദിലും സര്‍വെ നടത്തണമെന്ന് ഹിന്ദുത്വ സംഘടന

തങ്ങളുടെ അഭ്യര്‍ഥന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അംഗീകരിക്കുമെന്ന് തങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച എസ്ബിഎം മേധാവി ചന്ദ്രശേഖര്‍ തിവാരി പറഞ്ഞു.

Update: 2022-06-01 07:35 GMT

ഭോപ്പാല്‍: ഭോപ്പാലിലെ ജുമാമസ്ജിദിന്റെ പുരാവസ്തു സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനയായ സംസ്‌കൃതി ബച്ചാവോ മഞ്ച് (എസ്ബിഎം) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മെമ്മോറാണ്ടം അയച്ചു. തങ്ങളുടെ അഭ്യര്‍ഥന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അംഗീകരിക്കുമെന്ന് തങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച എസ്ബിഎം മേധാവി ചന്ദ്രശേഖര്‍ തിവാരി പറഞ്ഞു.

ഏകദേശം രണ്ടാഴ്ച മുമ്പ്, തിവാരി മറ്റ് ചില എസ്ബിഎം അംഗങ്ങളുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയെ കണ്ടിരുന്നു. യോഗത്തില്‍ ജുമാമസ്ജിദിന്റെ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് സംഘം നിവേദനം നല്‍കിയിരുന്നു.

Tags:    

Similar News