ഹിജാബ് വിലക്ക് : സര്‍ക്കാര്‍ നിലപാട് ബഹുസ്വരതയ്‌ക്കെതിരായ കടന്നുകയറ്റം വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

എയ്ഡഡ് സ്‌കൂള്‍ ആയ കോഴിക്കോട് പ്രൊവിഡന്‍സിലെ ഹിജാബ് വിലക്കിനെ നീതീകരിക്കാനാവില്ല. മതേതര മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സ്‌കൂള്‍ അടച്ചുപൂട്ടുകയാണ് വേണ്ടത്.

Update: 2022-09-27 14:55 GMT

തിരുവനന്തപുരം: ഹിജാബ് വിലക്കിനെതിരേ സമരം ചെയ്തവരെ അറസ്റ്റുചെയ്ത പിണറായി സര്‍ക്കാറിന്റെ പോലിസ് നടപടി ബഹുസ്വരതയ്‌ക്കെതിരായ കടന്നുകയറ്റമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

എയ്ഡഡ് സ്‌കൂള്‍ ആയ കോഴിക്കോട് പ്രൊവിഡന്‍സിലെ ഹിജാബ് വിലക്കിനെ നീതീകരിക്കാനാവില്ല. മതേതര മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സ്‌കൂള്‍ അടച്ചുപൂട്ടുകയാണ് വേണ്ടത്. അതേസമയം, ഹിജാബ് വിലക്കിനെതിരേ ജനാധിപത്യപരമായി സമരം ചെയ്ത എസ്‌ഐഒ, ജിഐഒ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി ഇടതുസര്‍ക്കാറിന്റെ കാപട്യം തുറന്നു കാട്ടുന്നതാണ്. പിണറായി വിജയന്‍ പോലിസിനെ മുന്നില്‍ നിര്‍ത്തി വര്‍ഗീയത കളിക്കുന്നതായാണ് മനസ്സിലാവുന്നത്. മുസ്‌ലിം വിദ്യാര്‍ഥിനികളുടെ വിദ്യാഭ്യാസം തടയുക എന്ന ഹിഡന്‍ അജണ്ടയാണോ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റേത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മൗലിക അവകാശങ്ങള്‍ക്ക് വേണ്ടി ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ തടവിലിട്ട് നിശബ്ദമാക്കാനാണ് നീക്കമെങ്കില്‍ അത് നടപ്പില്ലെന്നും അറസ്റ്റിലായ എസ്‌ഐഒ, ജിഐഒ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ അധ്യക്ഷത വഹിച്ചു.

Tags:    

Similar News