വീണ്ടും മണ്ണിടിച്ചില്‍; പുത്തുമലയില്‍ എത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍

പുത്തുമലയിലേക്ക് എത്താനുള്ള പ്രധാന പാതയായ കള്ളാടിയില്‍ മണ്ണിടിച്ചല്‍ ഉണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനാല്‍ രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് പുത്തുമലയിലേക്ക് എത്താനാകുന്നില്ല.

Update: 2019-08-10 04:28 GMT

വയനാട്: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ഉരുള്‍പൊട്ടി ദുരന്തം വിതച്ച പുത്തുമലയില്‍ എത്താനാകാതെ രക്ഷാ പ്രവര്‍ത്തകര്‍. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പുത്തുമലയിലേക്ക് എത്താനുള്ള പ്രധാന പാതയായ കള്ളാടിയില്‍ മണ്ണിടിച്ചല്‍ ഉണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനാല്‍ രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് പുത്തുമലയിലേക്ക് എത്താനാകുന്നില്ല.

രാവിലെയോടുകൂടി രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം സബ് കലക്ടറക്കമുള്ള ഉദ്യോഗസ്ഥര്‍ പുത്തുമലയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, വഴിയില്‍ വീണുകിടക്കുന്ന മണ്ണ് നീക്കം ചെയ്താല്‍ മാത്രമേ രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരിതബാധിതപ്രദേശത്ത് എത്താനാകുകയുള്ളു.

വ്യാഴാഴ്ച വൈകിട്ടോടെയാണ് പുത്തുമലയില്‍ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല ഇടിഞ്ഞ് താഴ്ന്ന് മുഴുവനായും ഒഴുകി ഒരു പ്രദേശത്തെ ആകെ മൂടിയ അവസ്ഥയാണ് പുത്തുമലയില്‍ കാണാന്‍ കഴിയുന്നത്. മലയാളം പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന പാടികള്‍ എട്ട് കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍, ഇരുപതോളം വീടുകള്‍, പള്ളിയും അമ്പലവും കടകളും വാഹനങ്ങളും മണ്ണിനടയില്‍ പെട്ടതായാണ് വിവരം.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തെരച്ചില്‍ ഒമ്പത് മൃതദേഹങ്ങല്‍ പുത്തുമല ദുരന്തഭൂമിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മണ്ണിനടയില്‍ 24 മണിക്കൂറോളും കുടുങ്ങി കിടന്ന ഒരാളെ ജീവനോടെ കണ്ടെത്താനായി.

Tags:    

Similar News