'കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാമല്ലോ'; വിവാദ പരാമര്‍ശവുമായി ഹരിയാന മുഖ്യമന്ത്രി

പെണ്‍കുട്ടികളുടെ ജനനക്കുറവ് എന്നും ഹരിയാന അനുഭവിക്കുന്ന പ്രശ്‌നമാണ്. 'ബേട്ടി ബച്ചാവോ ബേട്ടി പഥാവോ പദ്ധതി ആരംഭിച്ച ഷേഷം 1000 ആണ്‍കുട്ടികള്‍ക്ക് 850-933 പെണ്‍കുട്ടികള്‍ എന്ന അനുപാതത്തിലേക്ക് കണക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി അത് 1000 എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുകയെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.

Update: 2019-08-10 09:45 GMT

ഛണ്ഡീഗഡ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് പിന്നാലെ വിവാദ പരാമര്‍ശവുമായ ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടര്‍. ആര്‍ട്ടിക്കിള്‍ 370 ഇല്ലാതായതോടെ ഇനി കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കുമെല്ലോ എന്നാണ് ഖട്ടര്‍ പറഞ്ഞത്.

ഫത്തേബാദില്‍ മഹാഋഷി ഭഗീരഥ് ജയന്തിയോട് അനുബന്ധിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഖട്ടര്‍. പിന്നീട് 'ബേട്ടി ബച്ചാവോ ബോട്ടി പഥാവോ ക്യാമ്പയിന്റെ വിജയം ആഘോഷിക്കുന്ന ചടങ്ങിലും ഖട്ടര്‍ വിവാദ പരാമര്‍ശം ആവര്‍ത്തിച്ചു.

'തന്റെ മരുമക്കളെ ബീഹാറില്‍ നിന്നാണ് കണ്ടെത്താനായതെന്ന് മന്ത്രിയായ ഒ പി ധാങ്കര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കശ്മീരിലേക്കുള്ള റൂട്ടും ശരിയായതായി ജനങ്ങള്‍ പറയുന്നുണ്ട്. കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ഇനി കൊണ്ടു വരാം' ഖട്ടര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ ജനനക്കുറവ് എന്നും ഹരിയാന അനുഭവിക്കുന്ന പ്രശ്‌നമാണ്. 'ബേട്ടി ബച്ചാവോ ബേട്ടി പഥാവോ പദ്ധതി ആരംഭിച്ച ഷേഷം 1000 ആണ്‍കുട്ടികള്‍ക്ക് 850-933 പെണ്‍കുട്ടികള്‍ എന്ന അനുപാതത്തിലേക്ക് കണക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി അത് 1000 എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുകയെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.

Tags: