നിയമവിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ചാര്‍ട്ടേഡ് അക്കൗണ്ടന്റും ക്ഷേത്രം ട്രസ്റ്റിയും അറസ്റ്റില്‍

ഗുജറാത്ത് സ്വദേശികളായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അശോക് ജെയിന്‍, കൂട്ടാളി രാജു ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. ഭാവ്‌നഗറില്‍ നിന്നാണ് വഡോദര ക്രൈംബ്രാഞ്ച് സംഘം അശോക് ജെയിനെ കസ്റ്റഡിയിലെടുത്തത്.

Update: 2021-10-09 13:29 GMT

അഹമ്മദാബാദ്: നിയമവിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റും കൂട്ടാളിയും അറസ്റ്റില്‍. ഗുജറാത്ത് സ്വദേശികളായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അശോക് ജെയിന്‍, കൂട്ടാളി രാജു ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. ഭാവ്‌നഗറില്‍ നിന്നാണ് വഡോദര ക്രൈംബ്രാഞ്ച് സംഘം അശോക് ജെയിനെ കസ്റ്റഡിയിലെടുത്തത്.

ഹരിയാന സ്വദേശിനിയായ 24 കാരിയായ നിയമവിദ്യാര്‍ത്ഥിനി സെപ്റ്റംബര്‍ 21 നാണ് കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. ഗുജറാത്തിലെ സര്‍വകലാശാലയില്‍ പഠിക്കുന്ന പെണ്‍കുട്ടി അശോക് ജെയിനിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

സംഭവദിവസം അശോക് ജെയിനും രാജു ഭട്ടും മുറിയില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്യുകയും അശ്ലീല വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് നഗ്‌ന വീഡിയോ പ്രചരിപ്പിച്ചെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.

രണ്ടാം പ്രതിയായ രാജു ഭട്ട് അറിയപ്പെടുന്ന വ്യവസായിയും ക്ഷേത്രം ട്രസ്റ്റിയുമാണെന്ന് പോലിസ് വ്യക്തമാക്കി. കേസില്‍ പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് രമേശ് സാംഗ്‌വി പറഞ്ഞു.

Tags:    

Similar News