യുപിയിയില്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി 14കാരിയെ അയല്‍വാസി ബലാല്‍സംഗം ചെയ്തു

രാത്രിയില്‍ സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങുന്നതിനിടയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് പോലിസ് വ്യക്തമാക്കി.

Update: 2021-01-11 06:59 GMT
യുപിയിയില്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി 14കാരിയെ അയല്‍വാസി ബലാല്‍സംഗം ചെയ്തു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഉറങ്ങുകയായിരുന്ന 14കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അയല്‍വാസി ബലാല്‍സംഗം ചെയ്തതായി പരാതി. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലിസ് അറിയിച്ചു.

ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. രാത്രിയില്‍ സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങുന്നതിനിടയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് പോലിസ് വ്യക്തമാക്കി. വീടിന്റെ ഭിത്തിയില്‍ പിടിച്ചുകയറിയാണ് അയല്‍വാസി പെണ്‍കുട്ടിയുടെ മുറിയില്‍ എത്തിയത്. തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന കുടുംബാംഗങ്ങള്‍ പ്രതിയെ പിടികൂടി മര്‍ദ്ദിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.

Tags:    

Similar News