എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിതയുടെ എൺപതാം പിറന്നാൾ ആഘോഷിച്ച് ഗൂഗിൾ

ജപ്പാനിലെ ഫുകുഷിമയിൽ മിഹാരു എന്ന ചെറുപട്ടണത്തിലാണ് 1939 സെപ്തംബർ 22ന് തബേ ജനിച്ചത്.

Update: 2019-09-22 04:59 GMT

ന്യൂഡൽഹി: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിതയുടെ എൺപതാം പിറന്നാൾ ആഘോഷിച്ച് ഗൂഗിൾ. ജാപ്പനീസ് പർവതാരോഹകയായ ജുങ്കോ തബെയുടെ ജന്മവാർഷികമാണ് ഗൂഗിൾ ഡൂഡിലിലൂടെ ആഘോഷിച്ചു. എല്ലാ ഭൂഖണ്ഡത്തിലെയും ഏറ്റവും ഉയർന്ന കൊടുമുടികളിലെത്തിയ ഒരേയൊരു സ്ത്രീ കൂടിയായിരുന്നു അവർ.


ജൂങ്കോയുടെ പർവ്വതാരോഹണത്തെ ചിത്രീകരിക്കുന്ന ആനിമേഷൻ വീഡിയോ ആണ് ഡൂഡിലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എഴുപത്തിയാറു രാജ്യങ്ങളിൽ പർവ്വതാരോഹണം നടത്തിയ ഏക വനിത കൂടിയാണ് തബേ. രോഗാവസ്ഥയിലാണെങ്കിലും അവർ ഇപ്പോഴും മലകയറ്റം ഉപേക്ഷിച്ചിട്ടില്ല. 

ജപ്പാനിലെ ഫുകുഷിമയിൽ മിഹാരു എന്ന ചെറുപട്ടണത്തിലാണ് 1939 സെപ്തംബർ 22ന് തബേ ജനിച്ചത്. നാസു പർവതത്തിലേക്കുള്ള ഒരു സ്കൂൾ യാത്രയാണ് ഈ പ്രായത്തിലും അവരെ മലകയറാൻ പ്രേരിപ്പിക്കുന്നത്. 1975 ലെ വസന്തകാലത്താണ് 15 മലകയറ്റക്കാരുമൊപ്പം എവറസ്റ്റ് പർവ്വതാരോഹണം ആരംഭിച്ചു. 1975 മെയ് 16നാണ് അവർ കൊടുമുടി കീഴടക്കിയത്.

Tags:    

Similar News