ഗോ ബാക്ക് വിളിച്ച് വിദ്യാര്‍ഥികള്‍; മോദിക്കെതിരേ പ്രതിഷേധിക്കാനൊരുങ്ങി ബംഗാള്‍

പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന അക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

Update: 2020-01-11 10:51 GMT

കൊല്‍ക്കത്ത: ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് കൊല്‍ക്കത്തയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് ശക്തമായ പ്രതിഷേധങ്ങള്‍. വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലും ഇടതുപക്ഷ സംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 'ഗോ ബാക്ക് മോദി' മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. പലയിടത്തും പ്രതിഷേധക്കാര്‍ മോദിയുടെ കോലം കത്തിച്ചു.

ഇന്ന് വൈകീട്ട് ബംഗാളിലെത്തുന്ന മോദി രാജ് ഭവനിലാണ് താമസിക്കുക. പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന അക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

അതേസമയം, പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ തള്ളി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. പ്രതിപക്ഷമാണ് ഇതിനെല്ലാം കാരണമെന്ന് ഷാ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നുണപ്രചാരണം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.




Tags:    

Similar News