മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം: ബംഗ്ലാദേശില്‍ നാലു പേര്‍ വെടിയേറ്റു മരിച്ചു

ഇസ്‌ലാമിക സംഘടനയായ ഹെഫാസത്തെ ഇസ്‌ലാമിയുടെ നേതാക്കള്‍ തമ്പടിച്ച ഗ്രാമീണ പട്ടണമായ ഹതസാരിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ സംഘടനയുടെ നാലു പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ ചിറ്റഗോംഗ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതായി പോലിസ് പറഞ്ഞു.

Update: 2021-03-26 16:11 GMT

ധക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പില്‍ ചുരുങ്ങിയത് നാലു പേര്‍ മരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധക്ക പര്യടനത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെയാണ് വെടിവയ്പുണ്ടായത്.

ഇസ്‌ലാമിക സംഘടനയായ ഹെഫാസത്തെ ഇസ്‌ലാമിയുടെ നേതാക്കള്‍ തമ്പടിച്ച ഗ്രാമീണ പട്ടണമായ ഹതസാരിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ സംഘടനയുടെ നാലു പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ ചിറ്റഗോംഗ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതായി പോലിസ് പറഞ്ഞു.

'തങ്ങള്‍ക്ക് ഇവിടെ നാല് മൃതദേഹങ്ങള്‍ ലഭിച്ചു. അവയെല്ലാം വെടിയുണ്ടകളേറ്റ നിലയിലാണ്.ഇവരില്‍ മൂന്നുപേര്‍ മദ്രസ വിദ്യാര്‍ത്ഥികളും മറ്റൊരാള്‍ തയ്യല്‍ക്കാരനുമാണ്' - പോലfസ് ഇന്‍സ്‌പെക്ടര്‍ അലാവുദ്ദീന്‍ താലൂക്കര്‍ എഎഫ്പിയോട് പറഞ്ഞു.

Tags:    

Similar News