കൊവിഡ് 19 ബാധിച്ച് മുന്‍ റയല്‍ പ്രസിഡന്റ് മരിച്ചു

കൊവിഡ്19 ലക്ഷണങ്ങളെ തുടര്‍ന്ന് ഒരാഴ്ചയോളം സ്വയം ഐസലേഷനില്‍ കഴിഞ്ഞ ശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

Update: 2020-03-22 05:39 GMT
മാഡ്രിഡ്: പ്രശസ്ത ഫുട്ബാള്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ മുന്‍ പ്രസിഡന്റ് ലൊറന്‍സോ സാന്‍സ് (76) കൊവിഡ് 19 ബാധിച്ച് മരിച്ചു. ഒരാഴ്ചയായി കൊവിഡ്19 ബാധയെ തുടര്‍ന്ന് ഇദ്ദേഹം ചികില്‍സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ലൊറന്‍സോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ്19 ലക്ഷണങ്ങളെ തുടര്‍ന്ന് ഒരാഴ്ചയോളം സ്വയം ഐസലേഷനില്‍ കഴിഞ്ഞ ശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും വൃക്കതകരാറിലായതുമാണ് മരണത്തിനു കാരണമായത്. ഇന്നലെ രാത്രിയോടെയായിരുന്നു മരണം.

1995 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തിലാണ് സാന്‍സ് റയല്‍ പ്രസിഡന്റായി സേവനം അനുഷ്ടിച്ചിരുന്നത്. ഇക്കാലയളവില്‍ രണ്ടു തവണ ക്ലബ് ചാമ്പ്യന്‍സ് ലീഡ് കിരീടം സ്വന്തമാക്കി. റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരന്‍സ് സിഡോഫ്, ഡാവര്‍ സുക്കര്‍ എന്നിവരെ അദ്ദേഹത്തിന്റെ കാലയളവില്‍ ക്ലബിലേക്ക് കൊണ്ടുവന്നു. 


Tags:    

Similar News