സിഎഎ പ്രതിഷേധം: അലിഗഡില്‍ 60 സ്ത്രീകള്‍ക്കെതിരേ കേസ്

പ്രക്ഷോഭം നടത്തിയ സ്ത്രീകള്‍ സെക്ഷന്‍ 144 ലംഘിച്ചതായെന്നാണ് പോലിസ് വാദം

Update: 2020-01-19 07:34 GMT
അലിഗഡ്: അലിഗഡില്‍ 60 സ്ത്രീകള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനമെതിരേ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ പോലിസ് കേസെടുത്തിരിക്കുന്നത്. പ്രക്ഷോഭം നടത്തിയ സ്ത്രീകള്‍ സെക്ഷന്‍ 144 ലംഘിച്ചതായെന്നാണ് പോലിസ് വാദം.

'സ്ത്രീകള്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനുമെതിരേ പ്രതിഷേധിച്ചു. ഇത് സെക്ഷന്‍ 144 ന്റെ ലംഘനമാണ്. അതിനാല്‍ 60 ഓളം സ്ത്രീകള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു'. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ സമാനിയ പറഞ്ഞു. നിലവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്.



Tags: