കൊവിഡ് 19: കര്‍ണാടകയില്‍ ഷോപ്പിങ് മാളുകളും ഹോട്ടലുകളും അടച്ചിട്ടു

എക്‌സിബിഷനുകള്‍, സമ്മര്‍ ക്യാംപുകള്‍, കായിക ഇവന്റുകള്‍, വിവാഹ പരിപാടികള്‍, സമ്മേളനങ്ങള്‍, ജനങ്ങള്‍ സംഗമിക്കുന്ന മറ്റ് പരിപാടികള്‍ എന്നിവ ഈ കാലയളവില്‍ നിര്‍ത്താന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നിര്‍ദ്ദേശം നല്‍കി.

Update: 2020-03-14 02:41 GMT

ബെംഗളൂരു: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ ഷോപ്പിങ് മാളുകളും ഹോട്ടലുകളും സിനിമാ തിയേറ്ററുകളും നൈറ്റ് ക്ലബ്ബുകളും അടച്ചിട്ടു. ഐടി ജീവനക്കാരോട് വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി. രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചത് കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലായിരുന്നു.

എക്‌സിബിഷനുകള്‍, സമ്മര്‍ ക്യാംപുകള്‍, കായിക ഇവന്റുകള്‍, വിവാഹ പരിപാടികള്‍, സമ്മേളനങ്ങള്‍, ജനങ്ങള്‍ സംഗമിക്കുന്ന മറ്റ് പരിപാടികള്‍ എന്നിവ ഈ കാലയളവില്‍ നിര്‍ത്താന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നിര്‍ദ്ദേശം നല്‍കി.

കല്‍ബുര്‍ഗിയില്‍ കോവിഡ് വന്ന് മരിച്ചയാളുമായി നേരിട്ട് ഇടപഴകിയ മുപ്പതിലധികം ആളുകള്‍ നിരീക്ഷണത്തിലാണ്. ഇതില്‍ രോഗം സംശയിക്കുന്ന അഞ്ച് പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. കല്‍ബുര്‍ഗിലേക്കുള്ള റോഡുകള്‍ അടച്ചുള്ള നിയന്ത്രണം തുടരുകയാണ്.

Tags: