'വോട്ടര്‍മാരെ കാണാന്‍ അനുവദിക്കുന്നില്ല'; ഗുപ്കര്‍ സഖ്യത്തിന് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിലക്കെന്ന് ഫാറൂഖ് അബ്ദുല്ല

സ്ഥാനാര്‍ത്ഥികളെ സുരക്ഷയുടെ കാരണം പറഞ്ഞ് വോട്ടര്‍മാരെ കാണാന്‍ അനുവദിക്കുന്നില്ല. ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും മുന്നണി അധ്യക്ഷനായ ഫറൂഖ് അബ്ദുല്ല വ്യക്തമാക്കി.

Update: 2020-11-22 03:44 GMT

കശ്മീര്‍: ജമ്മു കശ്മീരിലെ ഗുപ്കര്‍ സഖ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കശ്മീര്‍ ഭരണകൂടം വിലക്കുന്നുവെന്ന ഗുരുതര ആരോപണമുയര്‍ത്തി മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല. സ്ഥാനാര്‍ത്ഥികളെ സുരക്ഷയുടെ കാരണം പറഞ്ഞ് വോട്ടര്‍മാരെ കാണാന്‍ അനുവദിക്കുന്നില്ല. ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും മുന്നണി അധ്യക്ഷനായ ഫറൂഖ് അബ്ദുല്ല വ്യക്തമാക്കി.

ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രചാരണം നടത്താന്‍ സാധിക്കുന്നില്ലെന്നും ജനാധിപത്യം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും ആവശ്യപ്പെട്ടു. ഈ മാസം 28 നാണ് കശ്മീരിലെ ജില്ല വികസന സമിതികളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കശ്മീരിലെ മുഴുവന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ഗുപ്കര്‍ സഖ്യമെന്ന പേരില്‍ ഒരു കുടക്കീഴില്‍ അണിനിരന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Tags:    

Similar News