ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: മുഖ്യമന്ത്രിക്കും ഡിജിപിക്കും എസ് ഡിപിഐ പരാതി നല്‍കി

Update: 2020-04-07 06:12 GMT

കോഴിക്കോട്: വ്യാജ മേല്‍വിലാസം ഉപയോഗിച്ച് ഫേസ് ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി കേരളാ മുഖ്യമന്ത്രി, സംസ്ഥാന പോലിസ് മേധാവി, കോഴിക്കോട് ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. വ്യാജ ഐഡികള്‍ ഉപയോഗിച്ച് SDPI KERALA എന്ന ഗ്രൂപ്പ് 13 പേരാണ് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ഈ ഗ്രൂപ്പ് ഉപയോഗിച്ച് അശ്ലീലവും പാര്‍ട്ടിക്കെതിരായി അപകീര്‍ത്തിപരമായ പ്രചാരണവും സമുദായ സ്പര്‍ധ വളര്‍ത്തുന്നതുമായ പോസ്റ്റുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രസ്തുത ഗ്രൂപ്പിനും ഗ്രൂപ്പ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അഡ്മിന്മാര്‍ക്കുമെതിരേ അടിയന്തരമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്ന് മുസ്തഫ കൊമ്മേരി അഭ്യര്‍ത്ഥിച്ചു.




Tags: