വിജയ് ബാബു നാട്ടിലെത്തുമ്പോള്‍ അറസ്റ്റു ചെയ്യും: കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍

നിലവില്‍ വിജയ്ബാബുവിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതാണ്.അറസ്റ്റിനു ശേഷം കോടതി നിര്‍ദ്ദേശിച്ചാല്‍ ഹൈക്കോടതി മുമ്പാകെ ഹാജരാക്കും

Update: 2022-05-27 05:58 GMT

കൊച്ചി: ലൈംഗീകമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേയ്ക്ക് കടന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു മടങ്ങിയെത്തുമ്പോള്‍ അറസ്റ്റു ചെയ്യുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നിലവില്‍ വിജയ്ബാബുവിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതാണ്.അറസ്റ്റിനു ശേഷം കോടതി നിര്‍ദ്ദേശിച്ചാല്‍ ഹൈക്കോടതി മുമ്പാകെ ഹാജരാക്കും.വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മുമ്പാകെയുണ്ട്.വിജയ് ബാബു മടങ്ങിയെത്തിയാല്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.

Tags:    

Similar News