നീതി ആയോഗ് വൈസ് ചെയര്‍മാനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇതുമായി ബന്ധപ്പെട്ട് രാജീവ്കുമാര്‍ നല്‍കിയ വിശദീകരണം കമ്മീഷന്‍ തള്ളി

Update: 2019-04-06 00:43 GMT

ന്യൂഡല്‍ഹി: മിനിമം വേതനം ഉറപ്പുനല്‍കുന്ന കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന്റേത് ചട്ടലംഘനമാണെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുമായി ബന്ധപ്പെട്ട് രാജീവ്കുമാര്‍ നല്‍കിയ വിശദീകരണം കമ്മീഷന്‍ തള്ളി. വിശദീകരണം തൃപ്തികരമല്ലെന്നു കത്തിലൂടെ അറിയിക്കുകയും ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ പ്രവര്‍ത്തനത്തില്‍ മാത്രമല്ല പ്രസ്താവനയിലും പക്ഷപാതം കാട്ടരുതെന്നും രാജീവ്കുമാര്‍ പക്ഷപാതം കാട്ടിയതായി ബോധ്യപ്പെട്ടെന്നും കത്തില്‍ പറയുന്നു. ഭാവിയില്‍ ഇത്തരം നടപടികളില്‍ ജാഗ്രത പാലിക്കണമെന്നും ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രധാന ആകര്‍ഷണമായിരുന്നു എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 12000 രൂപ മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി. അതേസമയം, പദ്ധതി നടപ്പാക്കാനാവില്ലെന്നും സാമ്പത്തിക അച്ചടക്കം ലംഘിക്കുന്ന വാഗ്ദാനമാണെന്നുമായിരുന്നു രാജീവ് കുമാറിന്റെ ട്വീറ്റ്.



Tags: