എറണാകുളം -അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം മൂന്നു പേര്‍ക്കെതിരെ കോടതി കേസെടുത്തു

ഭൂമി വില്‍പന ഇടപാടില്‍ പ്രഥമ ദൃഷ്്ട്യ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി,അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന ഫാ.ജോഷി പുതുവ,ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരിക്കുന്നത്.വിശ്വാസ വഞ്ചന, പണാപഹരണം,ക്രിത്രിമ രേഖ ചമയക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി കേസെടുത്തിരിക്കുന്നത്.മൂന്നു പേരും മെയ് 22 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി ഇവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

Update: 2019-04-02 12:24 GMT

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് വിഷയത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെ കോടതി കേസെടുത്തു. ഭൂമി വില്‍പന ഇടപാടില്‍ പ്രഥമ ദൃഷ്്ട്യ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി,അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന ഫാ.ജോഷി പുതുവ,ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരിക്കുന്നത്.വിശ്വാസ വഞ്ചന, പണാപഹരണം,ക്രിത്രിമ രേഖ ചമയക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി കേസെടുത്തിരിക്കുന്നത്.മൂന്നു പേരും മെയ് 22 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി ഇവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന നടത്തിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച്് അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍ ചേര്‍ന്ന് രൂപീകരിച്ച ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി) പ്രവര്‍ത്തകന്‍ ജോഷി വര്‍ഗീസ് 2018 ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്.

കാക്കനാട് ഭാഗത്ത് അഞ്ചു പ്ലോട്ടുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട് പരാതിയിലാണ് കോടതി കേസെടുത്തിരിക്കുന്നത്.ഇതുമായി ബന്ധുപ്പെട്ട് ഏഴു കേസുകളാണുള്ളത്.അതിരൂപതയുടെ വസ്തുക്കള്‍ കൈകാര്യ ചെയ്യാനല്ലാതെ വില്‍ക്കാന്‍ കര്‍ദിനാളിന് അവകാശമില്ലെന്ന് ഹരജിക്കാന്‍ വാദിക്കുന്നു. അഥമാ വില്‍ക്കണമെങ്കില്‍ അതിരൂപതയുടെ കീഴില്‍ വിവിധ സമിതികള്‍ ഉണ്ട്. ഈ സമിതികളില്‍ ചര്‍ച ചെയ്ത് തീരുമാനമെടുത്തതിനു ശേഷം മാത്രമെ വില്‍ക്കാന്‍ പാടുള്ളു.എന്നാല്‍ ഈ സമതികളിലൊന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെയാണ് ഭുമി വില്‍പന നടത്തിയതെന്നും ഹരജിക്കാരന്‍ വാദിക്കുന്നു.വസ്തു വില്‍പന നടത്തിയതിലൂടെ അതിരൂപതയ്ക്ക് ലഭിക്കേണ്ട പണം കിട്ടിയിട്ടില്ലെന്നും ഹരജിക്കാരന്‍ വാദിക്കുന്നു. അഞ്ചു പ്ലോട്ടുകളില്‍ ഒരെണ്ണം ഇട നിലക്കാരന്‍ സാജു വര്‍ഗീസ് നേരിട്ടു വാങ്ങിയതാണ്.ഇത്് 60 സെന്റ് വരും. മറ്റു നാലെണ്ണം ഇദ്ദേഹം ഇടനില നിന്നു വില്‍പന നടത്തിയതാണ്.വളരെ വിലക്കുറച്ചാണ് ഈ ഭൂമികള്‍ വിറ്റിരിക്കുന്നതെന്നും ഹരജിക്കാരന്‍ വാദിക്കുന്നു. വിറ്റു കിട്ടിയ കുറച്ചുള്ള പണം പോലും അക്കൗണ്ടില്‍ കാണിക്കാതെ മാറ്റിയെന്നും ഹരജിക്കാരന്‍ പറയുന്നു..തുടര്‍ന്ന് കോടതിയില്‍ നടന്ന സാക്ഷി വിസ്താരത്തിന്റെയും ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,ഫാ.ജോഷി പുതുവ,ഇടനിലക്കാരന്‍ സാജു വര്‍ഗിസ് എന്നി എതിര്‍കക്ഷികള്‍ക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യ നിലനില്‍ക്കുമെന്നു കോടതി കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് വാദി ഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ. വി രാജേന്ദ്രന്‍ പറഞ്ഞു. 

Tags:    

Similar News