തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: സഭയ്ക്ക് സ്ഥാനാര്‍ഥിയില്ല; ആര്‍ക്ക് വോട്ടു ചെയ്യണമെന്നത് ജനങ്ങള്‍ തീരുമാനിക്കും: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

തിരഞ്ഞെടുപ്പുകളില്‍ സഭ സ്ഥാനാര്‍ഥികളെ നിര്‍ത്താറില്ല.ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് സഭ നിര്‍ദ്ദേശിക്കാറില്ലെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി

Update: 2022-05-17 06:57 GMT

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സഭയ്ക്ക് സ്ഥാനാര്‍ഥിയില്ലെന്ന് സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.കൊച്ചിയില്‍ സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പുകളില്‍ സഭ സ്ഥാനാര്‍ഥികളെ നിര്‍ത്താറില്ല.ഏതു സ്ഥാനാര്‍ഥിക്ക് അല്ലെങ്കില്‍ മുന്നണിക്ക് വോട്ടു ചെയ്യണമെന്ന നിലപാടെടുക്കുന്നത് ജനങ്ങളാണ്.സഭയെന്നു പറയുന്നത് ജനങ്ങളുടെ കൂട്ടായ്മയാണ്.ജനങ്ങള്‍ തീരുമാനിക്കും ആര്‍ക്ക് വോട്ടു ചെയ്യണമെന്ന്.ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് സഭ നിര്‍ദ്ദേശിക്കാറില്ലെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി.

Tags: